ഇരുട്ടിന്റെ ശക്തികള്‍ പാതിരാത്രിയില്‍ സി എം ആരില്‍ കാണിച്ചു കൂട്ടിയ വിക്രസ്സുകളില്‍ ഒന്നായിരുന്നു രണ്ടു ദിവസം മുമ്പ് സി പി എം ന്റെ ജില്ല സമ്മേളന അറിയിപ്പുകളുടെ ഫ്ലെക്ഷ് ബോര്‍ഡ് കീറി നശിപ്പിച്ചത്. ചെന്നമാങ്ങല്ലൂര്‍ അങ്ങാടിയിലും പരിസരത്തും ഉള്ള നാലോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ബ്ലേട് കൊണ്ടോ കത്തി കൊണ്ടോ കീറി നശിപ്പിച്ചത്. ഇന്നലെ തിങ്കളാഴ്ച സി പി എം പ്രവര്‍ത്തകര്‍ അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി . വേലായുധന്‍ മാസ്റ്റെര്‍ , ഇംതിയാസ് എന്നിവര്‍ ജാഥ നയിച്ചു. എല്‍ സി സെക്രെടരിയായി ഇത്തവണയും ഇംതിയാസ് തന്നെയാണ് തിരഞ്ഞടുക്കപെട്ടത്. മുതാലത്ത് വെച്ചാണ് ലോക്കല്‍ ഏറിയ സമ്മേളനം നടക്കുക.
ചെന്നമംഗള്ളൂരില്‍ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല. ഏതോ സാമൂഹ്യ ദ്രോഹികള്‍ ആയിരിക്കാന്‍ കരുതി കൂട്ടി ഇവിടെ സമാധാന അന്ധരീക്ഷത്തില്‍ വിള്ളല്‍ വരുത്താന്‍ ശ്രമിച്ചു നോക്കിയത്. മുക്കം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാത്രിയില്‍ മദ്യപിച്ചു കാട്ടികൂട്ടുന്ന ഇത്തരം തോന്ന്യസങ്ങളെ നാടുകാര്‍ ഒറ്റകെട്ടായി നേരിടണം.
No comments:
Post a Comment