Monday, December 12, 2011




ഞങ്ങള്‍ യാത്ര തുടങ്ങി . കാശ്മീരിന്റെ നെറ്റി തടത്തില്‍ ഗുല്‍മര്‍ഗയിലെ മഞ്ഞു മലകളിലേക്ക്.

Thursday, October 6, 2011

മുഹമ്മദാലി ആശുപത്രിയില്‍.

വെളുത്തെടുത്തു മുഹമ്മദാലിയെ നാല് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ ഒരു വശം കുഴഞ്ഞു പോകുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏറെ ക്ഷീണിതനായ മുഹമ്മദലിയെ അയല്‍വാസികള്‍ കെ എം സി റ്റെ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി. ഉടനെ തന്നെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടത്തി . ഇന്നലെ ജനറല്‍ വാര്‍ഡിലേക്ക് മാറി. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായി അറിയാന്‍ കഴിഞു. തലയുടെ ഭാഗത്തെ ധമനികളില്‍ രക്ത പ്രവാഹം തടസ്സം വരുന്നതായി കണ്ടത്തിയിട്ടുണ്ട്‌ . രണ്ടു ദിവസങ്ങള്‍ക്കകം ആശുപത്രി വിടാമെന്ന് കരുതുന്നു. സഹോദരന്നു പെട്ടെന്ന് രോഗ ശാന്തി വരട്ടെ . നമുക്ക് പ്രാര്‍ഥിക്കാം.

Wednesday, October 5, 2011

അശുഭ വാര്‍ത്തകള്‍ .

സി എം ആരില്‍ വീണ്ടും രാത്രി സമയങ്ങളില്‍ മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നവര്‍ വര്‍ധിച്ചു വരുന്നു. മുമ്പുള്ളവര്‍ പറയാറുണ്ട്‌. " കുടിച്ചാല്‍ വയറ്റില്‍ കിടക്കണം " . ഇന്നത്‌ സമൂഹത്തിനു ശല്യമാവുന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഒട്ടും അഭിലഷണീയമല്ല. ഇന്നലെ രാത്രി പത്തു പതിനൊന്നു മണിയായി കാണും ബംഗാളി തൊഴിലാളികള്‍ തമ്മില്‍ അങ്ങാടിയില്‍ അടി നടന്നു. അടി എന്ന് വെച്ചാല്‍ നല്ല അടി. സഹോദരന്മാര്‍ തമ്മില്‍ തന്നെയാണ് പോലും ബഹളം നടന്നത്. അങ്ങാടി കേന്ദ്രീകരിച്ചു കൊണ്ടുള്ള ഇവരുടെ താമസം പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. മദ്യം പാര്‍സലായി എത്തിച്ചു കൊടുക്കുന്ന ലോബിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ ചെയ്‌താല്‍ സാധനം സ്ഥലത്തെത്തും . തെയ്യതും കടവ് പാലവും മദ്യ പാനികളുടെ വിഹാര കേന്ദ്രം ആവുന്നുണ്ട്‌. നാട്ടില്‍ ഒരു പൌര സമിതിക്ക് രൂപം നല്‍കി ശക്തമായി പ്രവര്‍ത്തന രംഗം തിരഞ്ഞെടുത്തില്ലെങ്കില്‍ ഇനിയും പലതും കേള്‍ക്കുകയും കാണേണ്ടിയും വരും .

Monday, October 3, 2011

ഇരുട്ടിന്റെ ശക്തികള്‍ അങ്ങാടിയില്‍ .....

ഇരുട്ടിന്റെ ശക്തികള്‍ പാതിരാത്രിയില്‍ സി എം ആരില്‍ കാണിച്ചു കൂട്ടിയ വിക്രസ്സുകളില്‍ ഒന്നായിരുന്നു രണ്ടു ദിവസം മുമ്പ് സി പി എം ന്റെ ജില്ല സമ്മേളന അറിയിപ്പുകളുടെ ഫ്ലെക്ഷ് ബോര്‍ഡ് കീറി നശിപ്പിച്ചത്. ചെന്നമാങ്ങല്ലൂര്‍ അങ്ങാടിയിലും പരിസരത്തും ഉള്ള നാലോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ബ്ലേട്‌ കൊണ്ടോ കത്തി കൊണ്ടോ കീറി നശിപ്പിച്ചത്. ഇന്നലെ തിങ്കളാഴ്ച സി പി എം പ്രവര്‍ത്തകര്‍ അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി . വേലായുധന്‍ മാസ്റ്റെര്‍ , ഇംതിയാസ് എന്നിവര്‍ ജാഥ നയിച്ചു. എല്‍ സി സെക്രെടരിയായി ഇത്തവണയും ഇംതിയാസ് തന്നെയാണ് തിരഞ്ഞടുക്കപെട്ടത്‌. മുതാലത്ത് വെച്ചാണ് ലോക്കല്‍ ഏറിയ സമ്മേളനം നടക്കുക.
ചെന്നമംഗള്ളൂരില്‍ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല. ഏതോ സാമൂഹ്യ ദ്രോഹികള്‍ ആയിരിക്കാന്‍ കരുതി കൂട്ടി ഇവിടെ സമാധാന അന്ധരീക്ഷത്തില്‍ വിള്ളല്‍ വരുത്താന്‍ ശ്രമിച്ചു നോക്കിയത്. മുക്കം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാത്രിയില്‍ മദ്യപിച്ചു കാട്ടികൂട്ടുന്ന ഇത്തരം തോന്ന്യസങ്ങളെ നാടുകാര്‍ ഒറ്റകെട്ടായി നേരിടണം.

Sunday, October 2, 2011

ദൈവത്തിന്റെ സ്വന്തം സി എം ആര്‍ .

ചേന്നമംഗല്ലൂര്‍ വികസനത്തിന്റെ പാതയില്‍ മുന്നില്‍ നടക്കുന്നുവോ ? പുതുതായി ഒരു പെട്രോള്‍ പമ്പിനു സാധ്യത തെളിഞ്ഞു വന്നിരിക്കുന്നു. അടുത്ത പ്രദേശങ്ങളില്‍ ഇത്രയധികം വാഹനം ഉപയോഗിക്കുന്ന കൂട്ടര്‍ വേറെ ഉണ്ടാവില്ല. ഗള്‍ഫ് പണം തന്നെയാണ് സ്രോതസ്സ് . തെയ്യതും കടവില്‍ പാലം ഗതാഗത യോഗ്യമാവുന്നതോടെ പെട്രോള്‍ ആവശ്യത്തിനു കൊടിയതൂരിനും ചെന്നമാങ്ങള്ളൂരിനെ ഉപയോഗപെടുതാം .
ഒരു മാവേലി സ്റൊരോ , സപ്ലൈ കോ ഔട്ട്‌ ലെട്ടിനും അനുമതി കിട്ടിയ മട്ടാണ് കാണുന്നത്. സ്ഥലം അന്യേഷിച്ചു കൊണ്ടിരിക്കുന്നു. ഇതല്ലാം വൈകി വരുന്ന വികസന മേഖലകള്‍ തന്നെ . ഇത് പോലെ തന്നെയാണ് ആരോഗ്യ രംഗവും . ഒരു ഡോക്ടര്‍ ഇല്ലാത്ത അവസ്ഥ തന്നെയാണ് ഇപ്പോഴ്ഴും നാട്ടിലുള്ളത് . വാഹങ്ങള്‍ ഇല്ലായിരുന്നങ്ങില്‍ രോഗികള്‍ ഏറെ കഷ്ട്ടപെടുക തന്നെ ചെയ്യുമായിരുന്നു.
പാലതിനോട് ചേര്‍ന്ന് ഒരു വിനോദ കേന്ത്രതിനും നല്ല സാധ്യത ഉണ്ടന്ന് തോന്ന്ന്നു. വൈകുന്നേരങ്ങള്‍ ഉല്ലാസ ഭരിതമാകാന്‍ വഴികള്‍ കണ്ടതെണം. ഇരുവഴിഞ്ഞി പുഴ സംരക്ഷണം നാട്ടുകാര്‍ എട്ടടുക്കണം . പുഴകള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. എത്ര സുന്ദര ദ്രിശ്യമാണ് ഈ തീരം . പലതിനു മുകളില്‍ വൈകുന്നേരത്തെ കാറ്റ് ഏറ്റിരുന്നാല്‍ ഏത് മനസ്സും ശാന്തമാവും . പ്രകൃതിയിലെ അന്തേവാസികള്‍ ഈ വഴി നടന്നു പോകുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനസീകൊല്ലസം ഒന്ന് വേറെ തന്നെ. ദൈവത്തിന്റെ സ്വന്തം നാടിന്റെ നടു കഷണം തന്നെയാണ് നമ്മുടെ സി എം ആറും.
ഒരു പാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പിലാക്കല്‍ ( ചീനി ചുവടു ) അവിടുത്തെ വൃക്ഷ കാരണവരെ നമുക്ക് സംരക്ഷിക്കണം . ചുറ്റും ഒരു കന്മതില്‍ കെട്ടു വേണം . സഖാവ് രായിന്‍ മമ്മദിന്റെ ഓര്‍മകളും ഈ ചീനി മരം നമുക്ക് നല്‍കുന്നുണ്ട് . ഞരമ്പ്‌ പൊന്തി ഏതു സമയത്തും നിലം പോത്തിയെക്കാം , അല്ലെങ്കില്‍ ഏതെങ്കിലും കാലമാടന്മാര്‍ മഴു വെച്ചേക്കാം . നമുക്ക് ചരിത്രത്തിന്റെ സ്കലിതങ്ങള്‍ ഇത്തരം നാട്ടു വഴികളിലെ വന്മരങ്ങള്‍ പറഞ്ഞു തരാന്‍ ഇനി ഉണ്ടായെന്നു വരില്ല.

Sunday, September 25, 2011

പാലം കടന്നു ...കൂടണയാം .

ഒരു വലിയ ദുരന്തത്തിനും ശേഷം നീണ്ട കാത്തിരിപ്പിനും ഒടുവില്‍ നാട്ടുകാരുടെ സ്വപനം പൂവണിയാന്‍ പോവുന്നു. ചെന്നമാങ്ങല്ലൂര്‍ ഭാഗത്തെ അപ്പ്രോച് റോഡ്‌ ഒരാഴ്ച കൊണ്ട് മണ്ണിടല്‍ പൂര്‍ത്തിയാവും . പിന്നീടു താരിംഗ് പണി കഴിഞ്ഞാല്‍ പാലം ഉപയോഗത്തില്‍ വരും. ഇരുവഴിഞ്ഞി പുഴയുടെ ഈ ഭാഗം തീര്‍ത്തും മാറി കഴിഞ്ഞു . ചെറുവാടി, കാരശ്ശേരി,നെല്ലിക്കാപരമ്പ്, അരീക്കോട് ഭാഗങ്ങളില്‍ വളരെ എളുപ്പത്തില്‍ എത്തി ചേരാം .
ഇതിനിടെ മറ്റൊരു ശുഭ വാര്‍ത്ത കൂടി . തോട്ടം ഭാഗത്ത്‌ മംഗലശ്ശേരി മൈതാനത് നിന്നും കക്കാട് ഭാഗത്തേക്ക് ഒരു പാലം അനുമതി ലഭിച്ചു കഴിഞ്ഞതായി അറിഞ്ഞു . ഇതിനു വേണ്ടി ഒമ്പത് കോടി രൂപ വകയിരുത്തിയിട്ടുണ്ട് . അതോടൊപ്പം കൂളിമാട് പാലത്തിനും അനുമതിയായി എന്ന് വിവരം ലഭിച്ചു. ഏറെ കിട മത്സരങ്ങള്‍ ഈ പാലത്തിനു വേണ്ടി നടന്നു കൊണ്ടിരിക്കുകയായിരുന്നു .
ഇരുവഴിഞ്ഞി പുഴയില്‍ എത്ര പാലങ്ങള്‍ . പാഴൂര്‍ മില്ലിനടുത്തു നിന്നും വെസ്റ്റ്‌ കൊടിയതൂരിലേക്ക് ഒരു തൂക്കു പാലം പണി ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. പാലങ്ങള്‍ വന്നാലും റോഡിന്റെ ശോചനീയാവസ്ഥ തീരത്തെ യാത്രക്കാര്‍ക്ക് രക്ഷയില്ല .

Friday, September 16, 2011

ഹജ്ജിനു പോകുന്ന നാട്ടുകാര്‍ .

പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ ഇത്തവണയും ഇരുപതഞ്ഞിലധികം വരും . പ്രകൃതി ചികിത്സകന്‍ കരീം ഡോക്ടര്‍ മുതല്‍ തിരുവാലി മമ്മദ് മാസ്റെര്‍ വരെ ഇപ്രാവശ്യം ഹജ്ജിനു പോകുന്നവരില്‍ ഉള്‍പെടും . ഹജ്ജ് യാത്ര യയപ്പ് യോഗങ്ങളും തുടങ്ങി കഴിഞ്ഞു. ഈ മാസം ഇരുപത്തി ഒന്‍പത മുതല്‍ യാത്ര തുടങ്ങുന്നു. ഹജ്ജ് ക്ലാസുകളും മുറക്ക് നടക്കുന്നു.