Friday, September 16, 2011

രോഗം ,ശാന്തി .

കുന്നത് മുഹമ്മദ്‌ കാക്കയുടെ ( തട്ടരതോടി ) അസുഖം സാരമായി തന്നെ തുടരുന്നു . ഇപ്പോഴും അവര്‍ വെന്റിലെട്ടരില്‍ തന്നെയാണ്. അവരുടെ അസുഖം ഭേദമാവാന്‍ പടച്ച തമ്പുരാനോട്‌ പ്രാര്ത്തിക്കാന്‍ ബന്ധുക്കള്‍ ആവശ്യപെടുന്നു. ഉമ്മര്‍ കുട്ടികക്ക ഏറെ കാലം മുട്ടിന്‍ കാല്‍ വേദനയുമായി കഴിയുകയായിരുന്നു. ഇപ്പോള്‍ ഒപരെഷ്യന്‍ കഴിഞ്ഞു വീട്ടില്‍ തിരിചെതിയിരിക്ക്ന്നു.

നീയൊരു ഭ്രാന്തനാണോ ?

ജീവിതത്തിലെ ആകസ്മികതയെ നമുക്കൊരിക്കലും മറക്കാനാവില്ലല്ലോ ? ഖിലര്‍ മൂസക്ക് ജീവിതത്തിലെ ആകസ്മികതയെ തുറന്നു കാണിച്ച പോലെ, നമ്മുടെ ജീവിതത്തിലെ ഇത്തരം മുഹൂര്‍ത്തങ്ങളെ ആര് വിശദീകരിക്കും
കൂട്ടത്തോടെ അറബ് നാടുകളില്‍ നിന്നും പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് കയ്യില്‍ കിട്ടിയതുമായി രക്ഷ പ്രാപിക്കുമ്പോള്‍ യുദ്ധ മുഖത്തേക്ക് ഓടി അടുക്കുകയാരുന്നു ഞാന്‍. കുവൈറ്റ്‌ യുദ്ധ സമയത്ത് ബോബയില്‍ നിന്നും ദഹ് റാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങി സ്പോന്സരെ വിളിക്കുമ്പോള്‍ അയാള്‍ എന്നോട് ചോദിച്ചത് : ആന്‍ ത മജ്നൂന്‍ ( നീയൊരു ഭ്രാന്തനാണോ ? ) . നാടുകാരും സുഹൃത്തുക്കളും നാട്ടിലേക്ക് ടികറ്റ് കിട്ടാന്‍ ഓടി നടക്ക്ന്നു. ചിലര്‍ ദഹ് രാനില്‍ പോയി അവിടെ നിന്നും വിമാനം വഴി നാട്ടിലേക്ക് . ഞാന്‍ ചിരിച്ചു കൊണ്ട് അമ്മാവന്റെ മകന്‍ ബഷീറിന്റെ റൂമിലേക്ക്‌ കയറി ചെല്ലുമ്പോള്‍ അവന്‍ താക്കോല്‍ എടുത്തു നീട്ടി പറഞ്ഞു. ഇവിടെ താമസിച്ച്ചോളൂ , അരി വെള്ളം ഇതൊക്കെ ഇവിടെ യുണ്ട് " ഏതായാലും നിങ്ങളുടെ ഒരു ഭ്രാന്തു ? . തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുന്ന പോലീസ് വണ്ടികള്‍ . കുവൈത്തില്‍ നിന്നും വരുന്ന അഭയാര്‍ഥികള്‍ . ഇടക്കിടെയുള്ള കത്ത് തുളക്കുന്ന അപകട സൈറന്‍ .
മുക്കത്തെ തചോട്ടില്‍ അബൂ വന്നു എന്നെ അവരുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി. ബഷീര്‍ ബഹ്‌റൈന്‍ വഴി നാടിലേക്ക് പോയി. ഞാന്‍ അബുവിന്റെ ടോയോട്ടയില്‍ കയറി ഖോബരിലെ തുക്ബയിലേക്ക് പോയി. രാത്രി വീണ്ടും സൈറന്‍ . തലയ്ക്കു മീതെ കൂടെ മിസ്സൈലുകള്‍ . സദാം ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു. എല്ലാം ചുട്ടു ചാംബലാവാന്‍ പോവുന്ന തരത്തില്‍ എല്ലാരുടെ മുഖത്തും ഭീതി നിഴലിട്ടിരുന്നു.
" എന്ത് ചെയ്യും ? നിനക്ക് ഇകാമ കിട്ടിയാലല്ലേ മാസ്ക് കിട്ടൂ / മസ്കിന്‍ റ്റെപ്പ് ഒട്ടിച്ചു കാറ്റ് കടക്കാത്ത ഒരു മുറിയിലിരുന്നു അബൂ സങ്കടപെട്ടു. പ്രശനമില്ല . കുട്ടികള്‍ പോലും മാസ്ക് ധരിച്ചു മരണത്തെ നേരിടാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ ചിരിച്ചു " എനിക്ക് ഒരു പാക് രോതമാന്‍ സിഗരറ്റ് കിട്ടിയാല്‍ മതി. അബൂ ചിരിച്ചു
ഞാന്‍ പുറത്തെ ജനാലയിലൂടെ നോക്കി നിന്നും . ഇറാക്കില്‍ നിന്നും സദാം സൈന്യം തൊടുത്തു വിടുന്ന മിസൈലുകള്‍ എന്റെ തലയ്ക്കു മുകളിലൂടെ പറന്നു റിയാദില്‍ ചെന്ന് വീണു . ടിവിയില്‍ തല്‍സമയ വാര്‍ത്തകള്‍ .
മാരക ആയുധങ്ങള്‍ കൈവശം വെക്കുന്നു എന്ന പേരില്‍ അമേരിക്ക ഇറാക്ക് ഒരു രാജ്യത്തെ അഗ്നി പരീക്ഷയിലേക്ക് തള്ളിവിടുന്നത് നോക്കി നില്‍ക്കുന്ന ഒരു ദൃക് സാക്ഷി .
കാലങ്ങള്‍ ഒരു പാട് പിന്നെയും കടന്നു പോയി. സൗദി വിട്ടു പിന്നീട് ഞാന്‍ ചെന്നതിയത് ഖത്തരിലായിരുന്നു. അറബ് നടുകളിലെങ്ങും അമേരിക്കന്‍ വിദ്വേഷം മനസ്സില്‍ ആളികത്തി കൊണ്ടിരിക്കുന്ന സമയം . ഓഫീസില്‍ സ്പോന്‍സര്‍ ഹുസൈന്‍ ഫതാലയോട് സംസാരിച്ചിരിക്കുമ്പോള്‍ ഒരു ബ്രെകിംഗ് ന്യൂസ്‌ : അമേരിക്കയുടെ സ്വപ്ന ഗോപുരം വിമാനമിടിച്ചു തകര്‍ക്കുന്ന തല്‍സമയ വാര്‍ത്തകള്‍ : ദൈവത്തിനു സ്തുതി പറഞ്ഞു ചാടി കളിക്കുന്ന ഹുസൈന്‍ . ഞാന്‍ ഒരറബിയുടെ അമേരികന്‍ വിധ്വേശത്തിന്റെ ആഴം നേരില്‍ കാണുകയായിരുന്നു.
ഇപ്പോള്‍ ഇതാ അമേരിക സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ യുദ്ധ ചെലുവുകള്‍ വെട്ടി കുറക്കാന്‍ പോവുന്നു . എന്ത് തന്നയാവട്ടെ ഒരു നീതി അമേരികയുടെ കാര്യത്തില്‍ മാത്രമല്ല ആക്രമി രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വരില്ലേ ? ഈജിപ്തിലെ ശക്തനായ ഹുസ്നി മുബാറക് എവിടെ ?
എത്ര രാജ്യങ്ങള്‍ എത്ര ജനങ്ങള്‍ ഈ മണ്ണില്‍ നിന്നും തുടച്ചു മാറ്റപെട്ട് . ആ പട്ടികയില്‍ പേര് വരാന്‍ കാത്തിരിക്കുകയാണോ അമേരിക്കയും . എജന്ടു ഒരന്ജ് എന്ന വിഷ വാതകം ഉള്ളില്‍ ചെന്ന് എത്ര വിയട്ടുനാമുകാര്‍ ഈ ലോകത്തില്‍ നിന്നും പോയി മറഞ്ഞു. അത് പോലെ എത്ര ആത്മാക്കള്‍ ശാന്തി തേടി അലയുന്നുണ്ടിവിടെ . വിക്ക്ലീക്സ് ഇനി എന്തെല്ലാം രഹസ്യങ്ങള്‍ പുറത്തു പറയും " ഭൂമി അതിന്റെ രഹസ്യങ്ങള്‍ പുറത്തു വിടുമ്പോള്‍ അതിലെ ആളുകള്‍ ചോദിക്കും എന്ത് പറ്റി ഈ ഭൂമിക്കു ?
ഈ ലോക നീതി കാണുമ്പൊള്‍ ഞാനും അറിയാതെ ചോദിച്ചു പോവുകയാണ് " എന്തിനീ ക്രൂരത ? "

Wednesday, September 14, 2011

എം എന്‍ കാരശേരിയും പ്രേതവും .

കണ്ടതും കേട്ടതും എന്ന ടീ വീ പരിപാടിയില്‍ ഇപ്രാവശ്യം എം എന്‍ കാരശ്ശേരിയുടെ വീടായിരുന്നു വിഷയം . കാരശേരിയില്‍ ഏതോ പ്രേതബാധയുള്ള ഒരു വീടായിരുന്നു ഇപ്പോള്‍ കാരശ്ശേരി താമസിക്കുന്ന വീട് . ജന സംസാരം അങ്ങിനെ. ചുളു വിലക്ക് എം എന്‍ അത് സ്വന്തമാക്കുകയായിരുന്നു.
അങ്ങിനെയാണ് ചാനലുകാര്‍ കാരശേരിയെ തേടിയെത്തിയത്.
എന്തങ്കിലും കുഴപ്പമായോ എന്നറിയാന്‍ ? ചാനലുകാരെ നിങ്ങള്‍ക്കറിയില്ലേ ? അവര്‍ എം എന്റെ ബീവിയെ കണ്ടു . അല്ലാ, നിങ്ങള്ക്ക് പ്രേധബാധയുന്ടെന്നു പറയപെടുന്ന ഈ വീട്ടില്‍ താമസിക്കാന്‍ എന്താ ഭയമില്ലേ ? മറുപടി : എം എന്‍ ന്റെ കൂടെ താമസികുമ്പോള്‍ പ്രേധതിനെ എന്തിനു പേടിക്കണം ?
.............................??

ഗതാഗതവും അധോഗതിയും പിന്നെ നമ്മളും .

സി എം ആര്‍ : അങ്ങാടി വികസിച്ചു കൊണ്ടിരിക്കും ഗതാഗതത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും . കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ തേടി പുറപ്പെടുമ്പോള്‍ സന്ധ്യാ നേരത്ത് അങ്ങാടിയില്‍ ഒരു ആള്‍ കൂട്ടം ശബ്ദമയം , പിന്നെ പോര്‍വിളികള്‍ . ദൂരെ മാറി നിന്ന് എല്ലാം നോക്കി കണ്ടു. ചാത്തമങ്ങലത്ത് പീടികയുടെ മുന്‍വശം. നിര്‍ത്തിയിട്ട ഒരു ബൈകിന്റെ പ്രിഷ്ടഭാഗത്ത്‌ ജീപ് തട്ടി . തൊട്ടടുത്ത്‌ ഒരു ജീപ്പുമുണ്ട് ,നെറ്റിയില്‍ എരക്കോടന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നു. വട്ടകണ്ടന്‍ ബഷീര്‍ ആന്‍ഡ്‌ മമ്മതന്‍ തമ്മില്‍ ഉഗ്ര വാക്ക് തര്‍ക്കം. നിര്‍ത്തിയിട്ട വണ്ടിയുടെ പ്രിഷ്ട്ട ഭാഗം കറുത്ത റോഡിലാ . എന്താ ഒന്ന് ഒതുക്കി നിര്‍ത്തിയാല്‍ ??... ചോദ്യം പല ഭാഗത്ത്‌ നിന്നും ഇത് തന്നെ . കുറച്ചു മുമ്പ് ട്രാക്ടറും ഓടോയും തമ്മില്‍ നന്നായി ഒന്ന് ഏറ്റുമുട്ടി ? ഭാഗ്യത്തിന് എല്ലാം ഒത്തു തീര്പായി. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ഗതാഗതത്തില്‍ അധോ ഗതം നടക്കുന്നു. പണ്ട് കാലത്ത് കൊല്ലന്‍ ഭാസ്കരനും ഈപി അബ്ദുവും പിന്നെ കലതിങ്ങലെ മമ്മൂട്ടിയും ഈ വഴി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോയിരുന്നു. കാലം മാറി . ഇനി ഇവിടെ ഗതാഗത നിയമങ്ങള്‍ പാലിക്കാ പെടണം . വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ അല്പം ഭവ്യത നന്നും എന്ന് ചുരുക്കം . ഏതായാലും ഈ കേസ് തീര്‍ന്നു. മരുന്ന് ഷോപ്പ് കാരന്റെ വണ്ടി ലൈറ്റ് പോയ വകയില്‍ ഒരു ഇരുനൂറു കൊടുത്തു പഞ്ചായത്ത് ആയി.

മുക്രി അയമുട്ടിയുടെ തമാശകള്‍

ഒതയമങ്ങലം പള്ളിയിലെ മൊല്ലാക്ക അയമുട്ടിയെ അറിയാത്തവര്‍ ആരുണ്ട്‌ ? ആളൊരു തമാശ കാരന്‍ , ഹൃദയം വലതു ഭാഗത്ത്‌ കൊണ്ട് നടക്കുന്നവന്‍ . മെഡിക്കല്‍ കോളേജിലെ വിദ്യാര്തികള്‍ക്ക് സ്വന്തം ശരീരം ജീവനോടെ ദിവസ കൂലിക്ക് വിട്ടുകൊടുത്തവന്‍ , പള്ളിപറമ്പില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച മഹാന്‍ . ഇനിയും വിശേഷണങ്ങള്‍ പലതുണ്ട് പറയാന്‍.
ടിയാന്‍ ഈ കഴിഞ്ഞ നോമ്പ് കാലത്ത് കൊട്ടാവിയിട്ടു അബൂട്ടിയുടെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ പോതംപുറത്തു അബ്ദുറഹിമാന്‍ മുതല്‍ പലരുമുണ്ട്. ഈ അവസരത്തില്‍ നമ്മുടെ സീ ടി ജബ്ബാര്‍ ഉസ്താദ് കയറി വന്നു സലാം പറഞ്ഞു . വളരെ അശ്രന്തയോടെ നമ്മുടെ മുക്രി അവര്‍കള്‍ കാലിയായ കീശയില്‍ കയ്യിട്ടു പറഞ്ഞു : ഇപ്പൊ ഒന്നൂല്ല പിന്നെ വാ ?
ജബ്ബാര്‍ ഉസ്താദ് കേട്ടത് മനസ്സില്‍ വെച്ച് പിറ്റേ ദിവസം അതെ സ്ഥലത്ത് വെച്ച് അയമുട്ടിയെ കണ്ടു ,
സലാം പറഞ്ഞു : പിന്നെ തലയില്‍ ചൊരിഞ്ഞു ....ഇന്നലെ പിന്നെ.......
അയമുട്ടി വേഗം കീശയില്‍ നിന്നും നൂറു രൂപ എടുത്തു കൊടുത്തു.
നാല് ദിവസത്തിന് ശേഷം ജബ്ബാര്‍ ഉസ്താദ് അവര്‍കള്‍ അവിടെ ഇരിക്ക്ന്നുണ്ടായിരുന്നു.
മുല്ല അയമുട്ടി : അസ്സലാമു അലൈക്കും .
ജബാര്‍ ഉസ്താദ് : വാ അലൈക്കും സലാം , ഇരുപതിഎഴിനു കാതിരിക്കുകയാനല്ലേ ? കീശയില്‍ നിന്നും മുന്നൂറു രൂപ എടുത്തു അയമുട്ടിക്ക് കൊടുത്തു. അയമുട്ടി അതും വാങ്ങി പോകുമ്പോള്‍ ജബ്ബാര്‍ ഉസ്താദ് നോക്ക്യാ ആ പഹയന്‍ മൂനിരട്ടി ഇവിടുന്നു തന്ന വാങ്ങി പോണു കണ്ടോ >>>>

Tuesday, September 13, 2011

അസീസ്‌ ആശുപത്രി വിട്ടു.

സി എം ആര്‍ : കുഞ്ഞാലി കാക്ക മകന്‍ അബ്ദുല്‍ അസീസ്‌ ബ്ലഡ് പ്രഷര്‍ കുറഞ്ഞ കാരണം ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ അസീസ്‌ , ലൈസ് വക കെട്ടിട നിര്‍മാണ ജോലിയില്‍ സൂപര്‍ വൈസര്‍ ആയിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അധ്വാന ശീലനായ അസീന്റെ കഥ ഞാനൊരിക്കല്‍ സി എം ആര്‍ വെബില്‍ പോസ്ടിയിരുന്നു. ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കാത്ത അസീസ്‌ പലര്‍ക്കും പാഠപുരുഷന്‍ ആവേണ്ടതാണ് .

Monday, September 12, 2011

അമേരിക്കന്‍ സാമ്രാജ്യത്വവും പൊതുമണ്ഡലവും.

കോഴിക്കോട്: ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് വഴി മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ നിലപാടുകള്‍ തിരുത്താനാവൂവെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘കേരളീയ പൊതുമണ്ഡലവും അമേരിക്കന്‍ സാമ്രാജ്യത്വവും’ എന്ന പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കക്ക് കീഴ്പ്പെടാതെയും അവരുടെ സഹകരണമില്ലാതെയും വികസനം വരില്ല എന്ന മിഥ്യാധാരണ മാറ്റിവെച്ച് സ്വന്തംകാലില്‍നിന്ന് കാര്യങ്ങള്‍പറയാന്‍ രാജ്യത്തെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കാവണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
( ചേന്ന്നമങ്ങല്ലൂര്‍ സ്വദേശി ഓ .അബ്ദുറഹിമാന്‍ സാഹിബ് ഈയിടെ മാധ്യമങ്ങള്‍ വഴി സാമ്രാജ്യത്വ ഭീകരത പൊതുസമൂഹത്തിന്റെ മുപില്‍ തുറന്നു കാടുന്നതില്‍ മികച്ചു നില്‍ക്കുന്നു എന്ന് പറയാന്‍ സി എം ആര്‍ വാര്‍ത്താ പത്രിക അഭിമാനം കൊള്ളുന്നു. ) . ബരാക് ഒബാമക്ക് അമേരിക്ക ഇസ്ലാമിനെ അല്ല ഭീകരതെയെയാണ് എതിര്‍ക്കുന്നത് എന്ന് പറയേണ്ട അവസ്ഥയില്‍ എത്തിയത് എന്ത് കൊണ്ടാണ് ??) . മീഡിയകളുടെ വിശ്യാസ്യത നഷ്ട്ടപെടുതുന്നതില്‍ അമേരിക്കന്‍ സാമ്ബ്രാജ്യത്വം വലിയ പങ്കു വഹിക്കുന്നുട്. നാം കാണുന്നതും കേള്‍ക്കുന്നതും അല്ല സത്യം , എല്ലാ സത്യങ്ങളും ഒരു പുകമറയില്‍ പിടിച്ചു നിര്‍ത്തുകയാണ് ലോകം .