ഒതയമങ്ങലം പള്ളിയിലെ മൊല്ലാക്ക അയമുട്ടിയെ അറിയാത്തവര്‍ ആരുണ്ട് ? ആളൊരു തമാശ കാരന് , ഹൃദയം വലതു ഭാഗത്ത് കൊണ്ട് നടക്കുന്നവന് . മെഡിക്കല്‍ കോളേജിലെ വിദ്യാര്തികള്ക്ക് സ്വന്തം ശരീരം ജീവനോടെ ദിവസ കൂലിക്ക് വിട്ടുകൊടുത്തവന് , പള്ളിപറമ്പില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച മഹാന് . ഇനിയും വിശേഷണങ്ങള്‍ പലതുണ്ട് പറയാന്‍.
ടിയാന് ഈ കഴിഞ്ഞ നോമ്പ് കാലത്ത് കൊട്ടാവിയിട്ടു അബൂട്ടിയുടെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത് പോതംപുറത്തു അബ്ദുറഹിമാന് മുതല്‍ പലരുമുണ്ട്. ഈ അവസരത്തില്‍ നമ്മുടെ സീ ടി ജബ്ബാര്‍ ഉസ്താദ് കയറി വന്നു സലാം പറഞ്ഞു . വളരെ അശ്രന്തയോടെ നമ്മുടെ മുക്രി അവര്‍കള്‍ കാലിയായ കീശയില്‍ കയ്യിട്ടു പറഞ്ഞു : ഇപ്പൊ ഒന്നൂല്ല പിന്നെ വാ ?
ജബ്ബാര്‍ ഉസ്താദ് കേട്ടത് മനസ്സില്‍ വെച്ച് പിറ്റേ ദിവസം അതെ സ്ഥലത്ത് വെച്ച് അയമുട്ടിയെ കണ്ടു ,
സലാം പറഞ്ഞു : പിന്നെ തലയില്‍ ചൊരിഞ്ഞു ....ഇന്നലെ പിന്നെ.......
അയമുട്ടി വേഗം കീശയില്‍ നിന്നും നൂറു രൂപ എടുത്തു കൊടുത്തു.
നാല് ദിവസത്തിന് ശേഷം ജബ്ബാര്‍ ഉസ്താദ് അവര്‍കള്‍ അവിടെ ഇരിക്ക്ന്നുണ്ടായിരുന്നു.
മുല്ല അയമുട്ടി : അസ്സലാമു അലൈക്കും .
ജബാര്‍ ഉസ്താദ് : വാ അലൈക്കും സലാം , ഇരുപതിഎഴിനു കാതിരിക്കുകയാനല്ലേ ? കീശയില്‍ നിന്നും മുന്നൂറു രൂപ എടുത്തു അയമുട്ടിക്ക് കൊടുത്തു. അയമുട്ടി അതും വാങ്ങി പോകുമ്പോള്‍ ജബ്ബാര്‍ ഉസ്താദ് നോക്ക്യാ ആ പഹയന് മൂനിരട്ടി ഇവിടുന്നു തന്ന വാങ്ങി പോണു കണ്ടോ >>>>
ayamuttiyude thamashakal ariyunnavar enne ariyicu tharika
ReplyDelete