Sunday, September 4, 2011

കലാ സാഹിത്യം : പുത്തന്‍ ഉണര്‍വുകള്‍

സി എം ആര്‍ :

ആയിരത്തി തൊള്ളായിരത്തി എഴുപതുകളെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള കലാ സാഹിത്യ പ്രവര്‍ത്തനങ്ങളാണ് നാട്ടിലും പരിസരങ്ങളിലും നടന്നു കൊണ്ടിരിക്ക്ന്നത്. ഒരു കാലത്ത് സംഗീത നാടക രംഗത്ത് അറിയപെട്ടിരുന്ന ഹുസ്സന്‍ മാസ്റര്‍ കൊടിയത്തൂരിനെ അനുസ്മരിച്ചു കൊണ്ട് മുക്കത്തെ വ്യാപാര ഭവനില്‍ ഗംഭീരമായ ഒരു പരിപാടി നടന്നു. എം എന്‍ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി . ഒരു പാട് പഴയ കല അനുഭവങ്ങള്‍ പങ്കിട്ടു . ഹുസ്സന്‍ മാസ്റര്‍ കൃതികള്‍ പരതി കുറെ കഷ്ടപെടെണ്ടി വന്നതായി സംഘാടകന്‍ നാസര്‍ കൊളായി പറഞ്ഞു. അദ്ധേഹത്തിന്റെ മകന്‍ പാടിയ പാട്ടുകള്‍ സദസ്സിനെ കോരിത്തരിപ്പിച്ചു. അദ്ധേഹത്തിന്റെ മകനും സഹോദരി നമ്മുടെ മെമ്പറുമായ ഫാത്തിമയും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചത് വികാര തീവ്രമാകി.
ഒരാഴ്ചാ മുമ്പാണ് ഇവിടെ വെച്ച് നമ്മുടെ നാടുകാരന്‍ ബന്ന ചെന്നമാങ്ങല്ലൂരിന്റെ ഹോം സിനിമ കണ്ടത് . അവിടെയും നല്ല സദസ്സായിരുന്നു. ബന്നയാണ് സംവിധാനം നിര്‍വഹിച്ചത്. ജബ്ബാര്‍ കെ വി വില്ലനായി തിളങ്ങി . നല്ല അഭിനയ പാടവം ഉള്ള വ്യക്തിയാണ് ജബ്ബാര്‍ എന്ന് തോന്നി. അതോടൊപ്പം കുറച്ചു കൂടെ ഗൌരവത്തില്‍ ഒരു സിനിമ( ഊമക്കുയില്‍ പാടുന്നു ) കെ വി സിദ്ധീക്ക് പുറത്തിറക്കുന്നു. തീര്‍ച്ചയായും മലയാള സിനിമക്ക് ഈ നാടിന്‍റെ സംഭാവനകള്‍ ഭാവിയില്‍ ഉറപ്പിക്കാന്‍ . ഇവര്‍ക്ക് പ്രോത്സാഹനം നല്‍കുക .

2 comments:

  1. ഊമക്കുയില്‍ പാടുന്നു. ബന്നയുടെ ഹോം സിനിമ എല്ലാം മികച്ച കലാ സൃഷ്ടികളാവട്ടെയെന്ന് ആശംസിക്കുന്നു. പിന്നെ ദയവായി ചേന്ദമംഗല്ലൂരിലെ ചില ചേന്ദമംഗല്ലൂര് ദേശസ്നേഹികള് ഈ 2 സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കരുത്. കാരണം ഈ ജന്മത്തില് പിന്നെ ഒരു സൃഷ്ടിക്കാണാനുള്ള ഭാഗ്യം നാട്ടുക്കാര്ക്ക് ഇല്ലാതെ പോവും.

    ReplyDelete
  2. നജീബ്കാ, ബ്ളോഗിന് എല്ലാവിധ ആശംസകളും....

    ReplyDelete