Wednesday, September 14, 2011
ഗതാഗതവും അധോഗതിയും പിന്നെ നമ്മളും .
സി എം ആര്‍ : അങ്ങാടി വികസിച്ചു കൊണ്ടിരിക്കും ഗതാഗതത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും . കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ തേടി പുറപ്പെടുമ്പോള്‍ സന്ധ്യാ നേരത്ത് അങ്ങാടിയില്‍ ഒരു ആള്‍ കൂട്ടം ശബ്ദമയം , പിന്നെ പോര്‍വിളികള്‍ . ദൂരെ മാറി നിന്ന് എല്ലാം നോക്കി കണ്ടു. ചാത്തമങ്ങലത്ത് പീടികയുടെ മുന്‍വശം. നിര്‍ത്തിയിട്ട ഒരു ബൈകിന്റെ പ്രിഷ്ടഭാഗത്ത് ജീപ് തട്ടി . തൊട്ടടുത്ത് ഒരു ജീപ്പുമുണ്ട് ,നെറ്റിയില്‍ എരക്കോടന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നു. വട്ടകണ്ടന്‍ ബഷീര്‍ ആന്‍ഡ് മമ്മതന്‍ തമ്മില്‍ ഉഗ്ര വാക്ക് തര്‍ക്കം. നിര്‍ത്തിയിട്ട വണ്ടിയുടെ പ്രിഷ്ട്ട ഭാഗം കറുത്ത റോഡിലാ . എന്താ ഒന്ന് ഒതുക്കി നിര്‍ത്തിയാല്‍ ??... ചോദ്യം പല ഭാഗത്ത് നിന്നും ഇത് തന്നെ . കുറച്ചു മുമ്പ് ട്രാക്ടറും ഓടോയും തമ്മില്‍ നന്നായി ഒന്ന് ഏറ്റുമുട്ടി ? ഭാഗ്യത്തിന് എല്ലാം ഒത്തു തീര്പായി. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ഗതാഗതത്തില്‍ അധോ ഗതം നടക്കുന്നു. പണ്ട് കാലത്ത് കൊല്ലന്‍ ഭാസ്കരനും ഈപി അബ്ദുവും പിന്നെ കലതിങ്ങലെ മമ്മൂട്ടിയും ഈ വഴി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോയിരുന്നു. കാലം മാറി . ഇനി ഇവിടെ ഗതാഗത നിയമങ്ങള്‍ പാലിക്കാ പെടണം . വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ അല്പം ഭവ്യത നന്നും എന്ന് ചുരുക്കം . ഏതായാലും ഈ കേസ് തീര്‍ന്നു. മരുന്ന് ഷോപ്പ് കാരന്റെ വണ്ടി ലൈറ്റ് പോയ വകയില്‍ ഒരു ഇരുനൂറു കൊടുത്തു പഞ്ചായത്ത് ആയി.
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment