ജീവിതത്തിലെ ആകസ്മികതയെ നമുക്കൊരിക്കലും മറക്കാനാവില്ലല്ലോ ? ഖിലര്‍ മൂസക്ക് ജീവിതത്തിലെ ആകസ്മികതയെ തുറന്നു കാണിച്ച പോലെ, നമ്മുടെ ജീവിതത്തിലെ ഇത്തരം മുഹൂര്‍ത്തങ്ങളെ ആര് വിശദീകരിക്കും
കൂട്ടത്തോടെ അറബ് നാടുകളില്‍ നിന്നും പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് കയ്യില്‍ കിട്ടിയതുമായി രക്ഷ പ്രാപിക്കുമ്പോള്‍ യുദ്ധ മുഖത്തേക്ക് ഓടി അടുക്കുകയാരുന്നു ഞാന്‍. കുവൈറ്റ് യുദ്ധ സമയത്ത് ബോബയില്‍ നിന്നും ദഹ് റാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങി സ്പോന്സരെ വിളിക്കുമ്പോള്‍ അയാള്‍ എന്നോട് ചോദിച്ചത് : ആന്‍ ത മജ്നൂന്‍ ( നീയൊരു ഭ്രാന്തനാണോ ? ) . നാടുകാരും സുഹൃത്തുക്കളും നാട്ടിലേക്ക് ടികറ്റ് കിട്ടാന്‍ ഓടി നടക്ക്ന്നു. ചിലര്‍ ദഹ് രാനില്‍ പോയി അവിടെ നിന്നും വിമാനം വഴി നാട്ടിലേക്ക് . ഞാന്‍ ചിരിച്ചു കൊണ്ട് അമ്മാവന്റെ മകന്‍ ബഷീറിന്റെ റൂമിലേക്ക് കയറി ചെല്ലുമ്പോള്‍ അവന്‍ താക്കോല്‍ എടുത്തു നീട്ടി പറഞ്ഞു. ഇവിടെ താമസിച്ച്ചോളൂ , അരി വെള്ളം ഇതൊക്കെ ഇവിടെ യുണ്ട് " ഏതായാലും നിങ്ങളുടെ ഒരു ഭ്രാന്തു ? . തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുന്ന പോലീസ് വണ്ടികള്‍ . കുവൈത്തില്‍ നിന്നും വരുന്ന അഭയാര്‍ഥികള്‍ . ഇടക്കിടെയുള്ള കത്ത് തുളക്കുന്ന അപകട സൈറന്‍ .
മുക്കത്തെ തചോട്ടില്‍ അബൂ വന്നു എന്നെ അവരുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി. ബഷീര്‍ ബഹ്‌റൈന്‍ വഴി നാടിലേക്ക് പോയി. ഞാന്‍ അബുവിന്റെ ടോയോട്ടയില്‍ കയറി ഖോബരിലെ തുക്ബയിലേക്ക് പോയി. രാത്രി വീണ്ടും സൈറന്‍ . തലയ്ക്കു മീതെ കൂടെ മിസ്സൈലുകള്‍ . സദാം ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു. എല്ലാം ചുട്ടു ചാംബലാവാന്‍ പോവുന്ന തരത്തില്‍ എല്ലാരുടെ മുഖത്തും ഭീതി നിഴലിട്ടിരുന്നു.
" എന്ത് ചെയ്യും ? നിനക്ക് ഇകാമ കിട്ടിയാലല്ലേ മാസ്ക് കിട്ടൂ / മസ്കിന്‍ റ്റെപ്പ് ഒട്ടിച്ചു കാറ്റ് കടക്കാത്ത ഒരു മുറിയിലിരുന്നു അബൂ സങ്കടപെട്ടു. പ്രശനമില്ല . കുട്ടികള്‍ പോലും മാസ്ക് ധരിച്ചു മരണത്തെ നേരിടാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ ചിരിച്ചു " എനിക്ക് ഒരു പാക് രോതമാന്‍ സിഗരറ്റ് കിട്ടിയാല്‍ മതി. അബൂ ചിരിച്ചു
ഞാന്‍ പുറത്തെ ജനാലയിലൂടെ നോക്കി നിന്നും . ഇറാക്കില്‍ നിന്നും സദാം സൈന്യം തൊടുത്തു വിടുന്ന മിസൈലുകള്‍ എന്റെ തലയ്ക്കു മുകളിലൂടെ പറന്നു റിയാദില്‍ ചെന്ന് വീണു . ടിവിയില്‍ തല്‍സമയ വാര്‍ത്തകള്‍ .
മാരക ആയുധങ്ങള്‍ കൈവശം വെക്കുന്നു എന്ന പേരില്‍ അമേരിക്ക ഇറാക്ക് ഒരു രാജ്യത്തെ അഗ്നി പരീക്ഷയിലേക്ക് തള്ളിവിടുന്നത് നോക്കി നില്‍ക്കുന്ന ഒരു ദൃക് സാക്ഷി .
കാലങ്ങള്‍ ഒരു പാട് പിന്നെയും കടന്നു പോയി. സൗദി വിട്ടു പിന്നീട് ഞാന്‍ ചെന്നതിയത് ഖത്തരിലായിരുന്നു. അറബ് നടുകളിലെങ്ങും അമേരിക്കന്‍ വിദ്വേഷം മനസ്സില്‍ ആളികത്തി കൊണ്ടിരിക്കുന്ന സമയം . ഓഫീസില്‍ സ്പോന്‍സര്‍ ഹുസൈന്‍ ഫതാലയോട് സംസാരിച്ചിരിക്കുമ്പോള്‍ ഒരു ബ്രെകിംഗ് ന്യൂസ് : അമേരിക്കയുടെ സ്വപ്ന ഗോപുരം വിമാനമിടിച്ചു തകര്‍ക്കുന്ന തല്‍സമയ വാര്‍ത്തകള്‍ : ദൈവത്തിനു സ്തുതി പറഞ്ഞു ചാടി കളിക്കുന്ന ഹുസൈന്‍ . ഞാന്‍ ഒരറബിയുടെ അമേരികന്‍ വിധ്വേശത്തിന്റെ ആഴം നേരില്‍ കാണുകയായിരുന്നു.
ഇപ്പോള്‍ ഇതാ അമേരിക സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ യുദ്ധ ചെലുവുകള്‍ വെട്ടി കുറക്കാന്‍ പോവുന്നു . എന്ത് തന്നയാവട്ടെ ഒരു നീതി അമേരികയുടെ കാര്യത്തില്‍ മാത്രമല്ല ആക്രമി രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വരില്ലേ ? ഈജിപ്തിലെ ശക്തനായ ഹുസ്നി മുബാറക് എവിടെ ?
എത്ര രാജ്യങ്ങള്‍ എത്ര ജനങ്ങള്‍ ഈ മണ്ണില്‍ നിന്നും തുടച്ചു മാറ്റപെട്ട് . ആ പട്ടികയില്‍ പേര് വരാന്‍ കാത്തിരിക്കുകയാണോ അമേരിക്കയും . എജന്ടു ഒരന്ജ് എന്ന വിഷ വാതകം ഉള്ളില്‍ ചെന്ന് എത്ര വിയട്ടുനാമുകാര്‍ ഈ ലോകത്തില്‍ നിന്നും പോയി മറഞ്ഞു. അത് പോലെ എത്ര ആത്മാക്കള്‍ ശാന്തി തേടി അലയുന്നുണ്ടിവിടെ . വിക്ക്ലീക്സ് ഇനി എന്തെല്ലാം രഹസ്യങ്ങള്‍ പുറത്തു പറയും " ഭൂമി അതിന്റെ രഹസ്യങ്ങള്‍ പുറത്തു വിടുമ്പോള്‍ അതിലെ ആളുകള്‍ ചോദിക്കും എന്ത് പറ്റി ഈ ഭൂമിക്കു ?
ഈ ലോക നീതി കാണുമ്പൊള്‍ ഞാനും അറിയാതെ ചോദിച്ചു പോവുകയാണ് " എന്തിനീ ക്രൂരത ? "
No comments:
Post a Comment