Monday, December 12, 2011




ഞങ്ങള്‍ യാത്ര തുടങ്ങി . കാശ്മീരിന്റെ നെറ്റി തടത്തില്‍ ഗുല്‍മര്‍ഗയിലെ മഞ്ഞു മലകളിലേക്ക്.

Thursday, October 6, 2011

മുഹമ്മദാലി ആശുപത്രിയില്‍.

വെളുത്തെടുത്തു മുഹമ്മദാലിയെ നാല് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ ഒരു വശം കുഴഞ്ഞു പോകുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏറെ ക്ഷീണിതനായ മുഹമ്മദലിയെ അയല്‍വാസികള്‍ കെ എം സി റ്റെ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി. ഉടനെ തന്നെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടത്തി . ഇന്നലെ ജനറല്‍ വാര്‍ഡിലേക്ക് മാറി. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായി അറിയാന്‍ കഴിഞു. തലയുടെ ഭാഗത്തെ ധമനികളില്‍ രക്ത പ്രവാഹം തടസ്സം വരുന്നതായി കണ്ടത്തിയിട്ടുണ്ട്‌ . രണ്ടു ദിവസങ്ങള്‍ക്കകം ആശുപത്രി വിടാമെന്ന് കരുതുന്നു. സഹോദരന്നു പെട്ടെന്ന് രോഗ ശാന്തി വരട്ടെ . നമുക്ക് പ്രാര്‍ഥിക്കാം.

Wednesday, October 5, 2011

അശുഭ വാര്‍ത്തകള്‍ .

സി എം ആരില്‍ വീണ്ടും രാത്രി സമയങ്ങളില്‍ മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നവര്‍ വര്‍ധിച്ചു വരുന്നു. മുമ്പുള്ളവര്‍ പറയാറുണ്ട്‌. " കുടിച്ചാല്‍ വയറ്റില്‍ കിടക്കണം " . ഇന്നത്‌ സമൂഹത്തിനു ശല്യമാവുന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഒട്ടും അഭിലഷണീയമല്ല. ഇന്നലെ രാത്രി പത്തു പതിനൊന്നു മണിയായി കാണും ബംഗാളി തൊഴിലാളികള്‍ തമ്മില്‍ അങ്ങാടിയില്‍ അടി നടന്നു. അടി എന്ന് വെച്ചാല്‍ നല്ല അടി. സഹോദരന്മാര്‍ തമ്മില്‍ തന്നെയാണ് പോലും ബഹളം നടന്നത്. അങ്ങാടി കേന്ദ്രീകരിച്ചു കൊണ്ടുള്ള ഇവരുടെ താമസം പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. മദ്യം പാര്‍സലായി എത്തിച്ചു കൊടുക്കുന്ന ലോബിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ ചെയ്‌താല്‍ സാധനം സ്ഥലത്തെത്തും . തെയ്യതും കടവ് പാലവും മദ്യ പാനികളുടെ വിഹാര കേന്ദ്രം ആവുന്നുണ്ട്‌. നാട്ടില്‍ ഒരു പൌര സമിതിക്ക് രൂപം നല്‍കി ശക്തമായി പ്രവര്‍ത്തന രംഗം തിരഞ്ഞെടുത്തില്ലെങ്കില്‍ ഇനിയും പലതും കേള്‍ക്കുകയും കാണേണ്ടിയും വരും .

Monday, October 3, 2011

ഇരുട്ടിന്റെ ശക്തികള്‍ അങ്ങാടിയില്‍ .....

ഇരുട്ടിന്റെ ശക്തികള്‍ പാതിരാത്രിയില്‍ സി എം ആരില്‍ കാണിച്ചു കൂട്ടിയ വിക്രസ്സുകളില്‍ ഒന്നായിരുന്നു രണ്ടു ദിവസം മുമ്പ് സി പി എം ന്റെ ജില്ല സമ്മേളന അറിയിപ്പുകളുടെ ഫ്ലെക്ഷ് ബോര്‍ഡ് കീറി നശിപ്പിച്ചത്. ചെന്നമാങ്ങല്ലൂര്‍ അങ്ങാടിയിലും പരിസരത്തും ഉള്ള നാലോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ബ്ലേട്‌ കൊണ്ടോ കത്തി കൊണ്ടോ കീറി നശിപ്പിച്ചത്. ഇന്നലെ തിങ്കളാഴ്ച സി പി എം പ്രവര്‍ത്തകര്‍ അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി . വേലായുധന്‍ മാസ്റ്റെര്‍ , ഇംതിയാസ് എന്നിവര്‍ ജാഥ നയിച്ചു. എല്‍ സി സെക്രെടരിയായി ഇത്തവണയും ഇംതിയാസ് തന്നെയാണ് തിരഞ്ഞടുക്കപെട്ടത്‌. മുതാലത്ത് വെച്ചാണ് ലോക്കല്‍ ഏറിയ സമ്മേളനം നടക്കുക.
ചെന്നമംഗള്ളൂരില്‍ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല. ഏതോ സാമൂഹ്യ ദ്രോഹികള്‍ ആയിരിക്കാന്‍ കരുതി കൂട്ടി ഇവിടെ സമാധാന അന്ധരീക്ഷത്തില്‍ വിള്ളല്‍ വരുത്താന്‍ ശ്രമിച്ചു നോക്കിയത്. മുക്കം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാത്രിയില്‍ മദ്യപിച്ചു കാട്ടികൂട്ടുന്ന ഇത്തരം തോന്ന്യസങ്ങളെ നാടുകാര്‍ ഒറ്റകെട്ടായി നേരിടണം.

Sunday, October 2, 2011

ദൈവത്തിന്റെ സ്വന്തം സി എം ആര്‍ .

ചേന്നമംഗല്ലൂര്‍ വികസനത്തിന്റെ പാതയില്‍ മുന്നില്‍ നടക്കുന്നുവോ ? പുതുതായി ഒരു പെട്രോള്‍ പമ്പിനു സാധ്യത തെളിഞ്ഞു വന്നിരിക്കുന്നു. അടുത്ത പ്രദേശങ്ങളില്‍ ഇത്രയധികം വാഹനം ഉപയോഗിക്കുന്ന കൂട്ടര്‍ വേറെ ഉണ്ടാവില്ല. ഗള്‍ഫ് പണം തന്നെയാണ് സ്രോതസ്സ് . തെയ്യതും കടവില്‍ പാലം ഗതാഗത യോഗ്യമാവുന്നതോടെ പെട്രോള്‍ ആവശ്യത്തിനു കൊടിയതൂരിനും ചെന്നമാങ്ങള്ളൂരിനെ ഉപയോഗപെടുതാം .
ഒരു മാവേലി സ്റൊരോ , സപ്ലൈ കോ ഔട്ട്‌ ലെട്ടിനും അനുമതി കിട്ടിയ മട്ടാണ് കാണുന്നത്. സ്ഥലം അന്യേഷിച്ചു കൊണ്ടിരിക്കുന്നു. ഇതല്ലാം വൈകി വരുന്ന വികസന മേഖലകള്‍ തന്നെ . ഇത് പോലെ തന്നെയാണ് ആരോഗ്യ രംഗവും . ഒരു ഡോക്ടര്‍ ഇല്ലാത്ത അവസ്ഥ തന്നെയാണ് ഇപ്പോഴ്ഴും നാട്ടിലുള്ളത് . വാഹങ്ങള്‍ ഇല്ലായിരുന്നങ്ങില്‍ രോഗികള്‍ ഏറെ കഷ്ട്ടപെടുക തന്നെ ചെയ്യുമായിരുന്നു.
പാലതിനോട് ചേര്‍ന്ന് ഒരു വിനോദ കേന്ത്രതിനും നല്ല സാധ്യത ഉണ്ടന്ന് തോന്ന്ന്നു. വൈകുന്നേരങ്ങള്‍ ഉല്ലാസ ഭരിതമാകാന്‍ വഴികള്‍ കണ്ടതെണം. ഇരുവഴിഞ്ഞി പുഴ സംരക്ഷണം നാട്ടുകാര്‍ എട്ടടുക്കണം . പുഴകള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. എത്ര സുന്ദര ദ്രിശ്യമാണ് ഈ തീരം . പലതിനു മുകളില്‍ വൈകുന്നേരത്തെ കാറ്റ് ഏറ്റിരുന്നാല്‍ ഏത് മനസ്സും ശാന്തമാവും . പ്രകൃതിയിലെ അന്തേവാസികള്‍ ഈ വഴി നടന്നു പോകുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനസീകൊല്ലസം ഒന്ന് വേറെ തന്നെ. ദൈവത്തിന്റെ സ്വന്തം നാടിന്റെ നടു കഷണം തന്നെയാണ് നമ്മുടെ സി എം ആറും.
ഒരു പാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പിലാക്കല്‍ ( ചീനി ചുവടു ) അവിടുത്തെ വൃക്ഷ കാരണവരെ നമുക്ക് സംരക്ഷിക്കണം . ചുറ്റും ഒരു കന്മതില്‍ കെട്ടു വേണം . സഖാവ് രായിന്‍ മമ്മദിന്റെ ഓര്‍മകളും ഈ ചീനി മരം നമുക്ക് നല്‍കുന്നുണ്ട് . ഞരമ്പ്‌ പൊന്തി ഏതു സമയത്തും നിലം പോത്തിയെക്കാം , അല്ലെങ്കില്‍ ഏതെങ്കിലും കാലമാടന്മാര്‍ മഴു വെച്ചേക്കാം . നമുക്ക് ചരിത്രത്തിന്റെ സ്കലിതങ്ങള്‍ ഇത്തരം നാട്ടു വഴികളിലെ വന്മരങ്ങള്‍ പറഞ്ഞു തരാന്‍ ഇനി ഉണ്ടായെന്നു വരില്ല.

Sunday, September 25, 2011

പാലം കടന്നു ...കൂടണയാം .

ഒരു വലിയ ദുരന്തത്തിനും ശേഷം നീണ്ട കാത്തിരിപ്പിനും ഒടുവില്‍ നാട്ടുകാരുടെ സ്വപനം പൂവണിയാന്‍ പോവുന്നു. ചെന്നമാങ്ങല്ലൂര്‍ ഭാഗത്തെ അപ്പ്രോച് റോഡ്‌ ഒരാഴ്ച കൊണ്ട് മണ്ണിടല്‍ പൂര്‍ത്തിയാവും . പിന്നീടു താരിംഗ് പണി കഴിഞ്ഞാല്‍ പാലം ഉപയോഗത്തില്‍ വരും. ഇരുവഴിഞ്ഞി പുഴയുടെ ഈ ഭാഗം തീര്‍ത്തും മാറി കഴിഞ്ഞു . ചെറുവാടി, കാരശ്ശേരി,നെല്ലിക്കാപരമ്പ്, അരീക്കോട് ഭാഗങ്ങളില്‍ വളരെ എളുപ്പത്തില്‍ എത്തി ചേരാം .
ഇതിനിടെ മറ്റൊരു ശുഭ വാര്‍ത്ത കൂടി . തോട്ടം ഭാഗത്ത്‌ മംഗലശ്ശേരി മൈതാനത് നിന്നും കക്കാട് ഭാഗത്തേക്ക് ഒരു പാലം അനുമതി ലഭിച്ചു കഴിഞ്ഞതായി അറിഞ്ഞു . ഇതിനു വേണ്ടി ഒമ്പത് കോടി രൂപ വകയിരുത്തിയിട്ടുണ്ട് . അതോടൊപ്പം കൂളിമാട് പാലത്തിനും അനുമതിയായി എന്ന് വിവരം ലഭിച്ചു. ഏറെ കിട മത്സരങ്ങള്‍ ഈ പാലത്തിനു വേണ്ടി നടന്നു കൊണ്ടിരിക്കുകയായിരുന്നു .
ഇരുവഴിഞ്ഞി പുഴയില്‍ എത്ര പാലങ്ങള്‍ . പാഴൂര്‍ മില്ലിനടുത്തു നിന്നും വെസ്റ്റ്‌ കൊടിയതൂരിലേക്ക് ഒരു തൂക്കു പാലം പണി ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. പാലങ്ങള്‍ വന്നാലും റോഡിന്റെ ശോചനീയാവസ്ഥ തീരത്തെ യാത്രക്കാര്‍ക്ക് രക്ഷയില്ല .

Friday, September 16, 2011

ഹജ്ജിനു പോകുന്ന നാട്ടുകാര്‍ .

പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ ഇത്തവണയും ഇരുപതഞ്ഞിലധികം വരും . പ്രകൃതി ചികിത്സകന്‍ കരീം ഡോക്ടര്‍ മുതല്‍ തിരുവാലി മമ്മദ് മാസ്റെര്‍ വരെ ഇപ്രാവശ്യം ഹജ്ജിനു പോകുന്നവരില്‍ ഉള്‍പെടും . ഹജ്ജ് യാത്ര യയപ്പ് യോഗങ്ങളും തുടങ്ങി കഴിഞ്ഞു. ഈ മാസം ഇരുപത്തി ഒന്‍പത മുതല്‍ യാത്ര തുടങ്ങുന്നു. ഹജ്ജ് ക്ലാസുകളും മുറക്ക് നടക്കുന്നു.

രോഗം ,ശാന്തി .

കുന്നത് മുഹമ്മദ്‌ കാക്കയുടെ ( തട്ടരതോടി ) അസുഖം സാരമായി തന്നെ തുടരുന്നു . ഇപ്പോഴും അവര്‍ വെന്റിലെട്ടരില്‍ തന്നെയാണ്. അവരുടെ അസുഖം ഭേദമാവാന്‍ പടച്ച തമ്പുരാനോട്‌ പ്രാര്ത്തിക്കാന്‍ ബന്ധുക്കള്‍ ആവശ്യപെടുന്നു. ഉമ്മര്‍ കുട്ടികക്ക ഏറെ കാലം മുട്ടിന്‍ കാല്‍ വേദനയുമായി കഴിയുകയായിരുന്നു. ഇപ്പോള്‍ ഒപരെഷ്യന്‍ കഴിഞ്ഞു വീട്ടില്‍ തിരിചെതിയിരിക്ക്ന്നു.

നീയൊരു ഭ്രാന്തനാണോ ?

ജീവിതത്തിലെ ആകസ്മികതയെ നമുക്കൊരിക്കലും മറക്കാനാവില്ലല്ലോ ? ഖിലര്‍ മൂസക്ക് ജീവിതത്തിലെ ആകസ്മികതയെ തുറന്നു കാണിച്ച പോലെ, നമ്മുടെ ജീവിതത്തിലെ ഇത്തരം മുഹൂര്‍ത്തങ്ങളെ ആര് വിശദീകരിക്കും
കൂട്ടത്തോടെ അറബ് നാടുകളില്‍ നിന്നും പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് കയ്യില്‍ കിട്ടിയതുമായി രക്ഷ പ്രാപിക്കുമ്പോള്‍ യുദ്ധ മുഖത്തേക്ക് ഓടി അടുക്കുകയാരുന്നു ഞാന്‍. കുവൈറ്റ്‌ യുദ്ധ സമയത്ത് ബോബയില്‍ നിന്നും ദഹ് റാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങി സ്പോന്സരെ വിളിക്കുമ്പോള്‍ അയാള്‍ എന്നോട് ചോദിച്ചത് : ആന്‍ ത മജ്നൂന്‍ ( നീയൊരു ഭ്രാന്തനാണോ ? ) . നാടുകാരും സുഹൃത്തുക്കളും നാട്ടിലേക്ക് ടികറ്റ് കിട്ടാന്‍ ഓടി നടക്ക്ന്നു. ചിലര്‍ ദഹ് രാനില്‍ പോയി അവിടെ നിന്നും വിമാനം വഴി നാട്ടിലേക്ക് . ഞാന്‍ ചിരിച്ചു കൊണ്ട് അമ്മാവന്റെ മകന്‍ ബഷീറിന്റെ റൂമിലേക്ക്‌ കയറി ചെല്ലുമ്പോള്‍ അവന്‍ താക്കോല്‍ എടുത്തു നീട്ടി പറഞ്ഞു. ഇവിടെ താമസിച്ച്ചോളൂ , അരി വെള്ളം ഇതൊക്കെ ഇവിടെ യുണ്ട് " ഏതായാലും നിങ്ങളുടെ ഒരു ഭ്രാന്തു ? . തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുന്ന പോലീസ് വണ്ടികള്‍ . കുവൈത്തില്‍ നിന്നും വരുന്ന അഭയാര്‍ഥികള്‍ . ഇടക്കിടെയുള്ള കത്ത് തുളക്കുന്ന അപകട സൈറന്‍ .
മുക്കത്തെ തചോട്ടില്‍ അബൂ വന്നു എന്നെ അവരുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി. ബഷീര്‍ ബഹ്‌റൈന്‍ വഴി നാടിലേക്ക് പോയി. ഞാന്‍ അബുവിന്റെ ടോയോട്ടയില്‍ കയറി ഖോബരിലെ തുക്ബയിലേക്ക് പോയി. രാത്രി വീണ്ടും സൈറന്‍ . തലയ്ക്കു മീതെ കൂടെ മിസ്സൈലുകള്‍ . സദാം ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു. എല്ലാം ചുട്ടു ചാംബലാവാന്‍ പോവുന്ന തരത്തില്‍ എല്ലാരുടെ മുഖത്തും ഭീതി നിഴലിട്ടിരുന്നു.
" എന്ത് ചെയ്യും ? നിനക്ക് ഇകാമ കിട്ടിയാലല്ലേ മാസ്ക് കിട്ടൂ / മസ്കിന്‍ റ്റെപ്പ് ഒട്ടിച്ചു കാറ്റ് കടക്കാത്ത ഒരു മുറിയിലിരുന്നു അബൂ സങ്കടപെട്ടു. പ്രശനമില്ല . കുട്ടികള്‍ പോലും മാസ്ക് ധരിച്ചു മരണത്തെ നേരിടാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ ചിരിച്ചു " എനിക്ക് ഒരു പാക് രോതമാന്‍ സിഗരറ്റ് കിട്ടിയാല്‍ മതി. അബൂ ചിരിച്ചു
ഞാന്‍ പുറത്തെ ജനാലയിലൂടെ നോക്കി നിന്നും . ഇറാക്കില്‍ നിന്നും സദാം സൈന്യം തൊടുത്തു വിടുന്ന മിസൈലുകള്‍ എന്റെ തലയ്ക്കു മുകളിലൂടെ പറന്നു റിയാദില്‍ ചെന്ന് വീണു . ടിവിയില്‍ തല്‍സമയ വാര്‍ത്തകള്‍ .
മാരക ആയുധങ്ങള്‍ കൈവശം വെക്കുന്നു എന്ന പേരില്‍ അമേരിക്ക ഇറാക്ക് ഒരു രാജ്യത്തെ അഗ്നി പരീക്ഷയിലേക്ക് തള്ളിവിടുന്നത് നോക്കി നില്‍ക്കുന്ന ഒരു ദൃക് സാക്ഷി .
കാലങ്ങള്‍ ഒരു പാട് പിന്നെയും കടന്നു പോയി. സൗദി വിട്ടു പിന്നീട് ഞാന്‍ ചെന്നതിയത് ഖത്തരിലായിരുന്നു. അറബ് നടുകളിലെങ്ങും അമേരിക്കന്‍ വിദ്വേഷം മനസ്സില്‍ ആളികത്തി കൊണ്ടിരിക്കുന്ന സമയം . ഓഫീസില്‍ സ്പോന്‍സര്‍ ഹുസൈന്‍ ഫതാലയോട് സംസാരിച്ചിരിക്കുമ്പോള്‍ ഒരു ബ്രെകിംഗ് ന്യൂസ്‌ : അമേരിക്കയുടെ സ്വപ്ന ഗോപുരം വിമാനമിടിച്ചു തകര്‍ക്കുന്ന തല്‍സമയ വാര്‍ത്തകള്‍ : ദൈവത്തിനു സ്തുതി പറഞ്ഞു ചാടി കളിക്കുന്ന ഹുസൈന്‍ . ഞാന്‍ ഒരറബിയുടെ അമേരികന്‍ വിധ്വേശത്തിന്റെ ആഴം നേരില്‍ കാണുകയായിരുന്നു.
ഇപ്പോള്‍ ഇതാ അമേരിക സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ യുദ്ധ ചെലുവുകള്‍ വെട്ടി കുറക്കാന്‍ പോവുന്നു . എന്ത് തന്നയാവട്ടെ ഒരു നീതി അമേരികയുടെ കാര്യത്തില്‍ മാത്രമല്ല ആക്രമി രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വരില്ലേ ? ഈജിപ്തിലെ ശക്തനായ ഹുസ്നി മുബാറക് എവിടെ ?
എത്ര രാജ്യങ്ങള്‍ എത്ര ജനങ്ങള്‍ ഈ മണ്ണില്‍ നിന്നും തുടച്ചു മാറ്റപെട്ട് . ആ പട്ടികയില്‍ പേര് വരാന്‍ കാത്തിരിക്കുകയാണോ അമേരിക്കയും . എജന്ടു ഒരന്ജ് എന്ന വിഷ വാതകം ഉള്ളില്‍ ചെന്ന് എത്ര വിയട്ടുനാമുകാര്‍ ഈ ലോകത്തില്‍ നിന്നും പോയി മറഞ്ഞു. അത് പോലെ എത്ര ആത്മാക്കള്‍ ശാന്തി തേടി അലയുന്നുണ്ടിവിടെ . വിക്ക്ലീക്സ് ഇനി എന്തെല്ലാം രഹസ്യങ്ങള്‍ പുറത്തു പറയും " ഭൂമി അതിന്റെ രഹസ്യങ്ങള്‍ പുറത്തു വിടുമ്പോള്‍ അതിലെ ആളുകള്‍ ചോദിക്കും എന്ത് പറ്റി ഈ ഭൂമിക്കു ?
ഈ ലോക നീതി കാണുമ്പൊള്‍ ഞാനും അറിയാതെ ചോദിച്ചു പോവുകയാണ് " എന്തിനീ ക്രൂരത ? "

Wednesday, September 14, 2011

എം എന്‍ കാരശേരിയും പ്രേതവും .

കണ്ടതും കേട്ടതും എന്ന ടീ വീ പരിപാടിയില്‍ ഇപ്രാവശ്യം എം എന്‍ കാരശ്ശേരിയുടെ വീടായിരുന്നു വിഷയം . കാരശേരിയില്‍ ഏതോ പ്രേതബാധയുള്ള ഒരു വീടായിരുന്നു ഇപ്പോള്‍ കാരശ്ശേരി താമസിക്കുന്ന വീട് . ജന സംസാരം അങ്ങിനെ. ചുളു വിലക്ക് എം എന്‍ അത് സ്വന്തമാക്കുകയായിരുന്നു.
അങ്ങിനെയാണ് ചാനലുകാര്‍ കാരശേരിയെ തേടിയെത്തിയത്.
എന്തങ്കിലും കുഴപ്പമായോ എന്നറിയാന്‍ ? ചാനലുകാരെ നിങ്ങള്‍ക്കറിയില്ലേ ? അവര്‍ എം എന്റെ ബീവിയെ കണ്ടു . അല്ലാ, നിങ്ങള്ക്ക് പ്രേധബാധയുന്ടെന്നു പറയപെടുന്ന ഈ വീട്ടില്‍ താമസിക്കാന്‍ എന്താ ഭയമില്ലേ ? മറുപടി : എം എന്‍ ന്റെ കൂടെ താമസികുമ്പോള്‍ പ്രേധതിനെ എന്തിനു പേടിക്കണം ?
.............................??

ഗതാഗതവും അധോഗതിയും പിന്നെ നമ്മളും .

സി എം ആര്‍ : അങ്ങാടി വികസിച്ചു കൊണ്ടിരിക്കും ഗതാഗതത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും . കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ തേടി പുറപ്പെടുമ്പോള്‍ സന്ധ്യാ നേരത്ത് അങ്ങാടിയില്‍ ഒരു ആള്‍ കൂട്ടം ശബ്ദമയം , പിന്നെ പോര്‍വിളികള്‍ . ദൂരെ മാറി നിന്ന് എല്ലാം നോക്കി കണ്ടു. ചാത്തമങ്ങലത്ത് പീടികയുടെ മുന്‍വശം. നിര്‍ത്തിയിട്ട ഒരു ബൈകിന്റെ പ്രിഷ്ടഭാഗത്ത്‌ ജീപ് തട്ടി . തൊട്ടടുത്ത്‌ ഒരു ജീപ്പുമുണ്ട് ,നെറ്റിയില്‍ എരക്കോടന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നു. വട്ടകണ്ടന്‍ ബഷീര്‍ ആന്‍ഡ്‌ മമ്മതന്‍ തമ്മില്‍ ഉഗ്ര വാക്ക് തര്‍ക്കം. നിര്‍ത്തിയിട്ട വണ്ടിയുടെ പ്രിഷ്ട്ട ഭാഗം കറുത്ത റോഡിലാ . എന്താ ഒന്ന് ഒതുക്കി നിര്‍ത്തിയാല്‍ ??... ചോദ്യം പല ഭാഗത്ത്‌ നിന്നും ഇത് തന്നെ . കുറച്ചു മുമ്പ് ട്രാക്ടറും ഓടോയും തമ്മില്‍ നന്നായി ഒന്ന് ഏറ്റുമുട്ടി ? ഭാഗ്യത്തിന് എല്ലാം ഒത്തു തീര്പായി. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ഗതാഗതത്തില്‍ അധോ ഗതം നടക്കുന്നു. പണ്ട് കാലത്ത് കൊല്ലന്‍ ഭാസ്കരനും ഈപി അബ്ദുവും പിന്നെ കലതിങ്ങലെ മമ്മൂട്ടിയും ഈ വഴി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോയിരുന്നു. കാലം മാറി . ഇനി ഇവിടെ ഗതാഗത നിയമങ്ങള്‍ പാലിക്കാ പെടണം . വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ അല്പം ഭവ്യത നന്നും എന്ന് ചുരുക്കം . ഏതായാലും ഈ കേസ് തീര്‍ന്നു. മരുന്ന് ഷോപ്പ് കാരന്റെ വണ്ടി ലൈറ്റ് പോയ വകയില്‍ ഒരു ഇരുനൂറു കൊടുത്തു പഞ്ചായത്ത് ആയി.

മുക്രി അയമുട്ടിയുടെ തമാശകള്‍

ഒതയമങ്ങലം പള്ളിയിലെ മൊല്ലാക്ക അയമുട്ടിയെ അറിയാത്തവര്‍ ആരുണ്ട്‌ ? ആളൊരു തമാശ കാരന്‍ , ഹൃദയം വലതു ഭാഗത്ത്‌ കൊണ്ട് നടക്കുന്നവന്‍ . മെഡിക്കല്‍ കോളേജിലെ വിദ്യാര്തികള്‍ക്ക് സ്വന്തം ശരീരം ജീവനോടെ ദിവസ കൂലിക്ക് വിട്ടുകൊടുത്തവന്‍ , പള്ളിപറമ്പില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച മഹാന്‍ . ഇനിയും വിശേഷണങ്ങള്‍ പലതുണ്ട് പറയാന്‍.
ടിയാന്‍ ഈ കഴിഞ്ഞ നോമ്പ് കാലത്ത് കൊട്ടാവിയിട്ടു അബൂട്ടിയുടെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ പോതംപുറത്തു അബ്ദുറഹിമാന്‍ മുതല്‍ പലരുമുണ്ട്. ഈ അവസരത്തില്‍ നമ്മുടെ സീ ടി ജബ്ബാര്‍ ഉസ്താദ് കയറി വന്നു സലാം പറഞ്ഞു . വളരെ അശ്രന്തയോടെ നമ്മുടെ മുക്രി അവര്‍കള്‍ കാലിയായ കീശയില്‍ കയ്യിട്ടു പറഞ്ഞു : ഇപ്പൊ ഒന്നൂല്ല പിന്നെ വാ ?
ജബ്ബാര്‍ ഉസ്താദ് കേട്ടത് മനസ്സില്‍ വെച്ച് പിറ്റേ ദിവസം അതെ സ്ഥലത്ത് വെച്ച് അയമുട്ടിയെ കണ്ടു ,
സലാം പറഞ്ഞു : പിന്നെ തലയില്‍ ചൊരിഞ്ഞു ....ഇന്നലെ പിന്നെ.......
അയമുട്ടി വേഗം കീശയില്‍ നിന്നും നൂറു രൂപ എടുത്തു കൊടുത്തു.
നാല് ദിവസത്തിന് ശേഷം ജബ്ബാര്‍ ഉസ്താദ് അവര്‍കള്‍ അവിടെ ഇരിക്ക്ന്നുണ്ടായിരുന്നു.
മുല്ല അയമുട്ടി : അസ്സലാമു അലൈക്കും .
ജബാര്‍ ഉസ്താദ് : വാ അലൈക്കും സലാം , ഇരുപതിഎഴിനു കാതിരിക്കുകയാനല്ലേ ? കീശയില്‍ നിന്നും മുന്നൂറു രൂപ എടുത്തു അയമുട്ടിക്ക് കൊടുത്തു. അയമുട്ടി അതും വാങ്ങി പോകുമ്പോള്‍ ജബ്ബാര്‍ ഉസ്താദ് നോക്ക്യാ ആ പഹയന്‍ മൂനിരട്ടി ഇവിടുന്നു തന്ന വാങ്ങി പോണു കണ്ടോ >>>>

Tuesday, September 13, 2011

അസീസ്‌ ആശുപത്രി വിട്ടു.

സി എം ആര്‍ : കുഞ്ഞാലി കാക്ക മകന്‍ അബ്ദുല്‍ അസീസ്‌ ബ്ലഡ് പ്രഷര്‍ കുറഞ്ഞ കാരണം ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ അസീസ്‌ , ലൈസ് വക കെട്ടിട നിര്‍മാണ ജോലിയില്‍ സൂപര്‍ വൈസര്‍ ആയിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അധ്വാന ശീലനായ അസീന്റെ കഥ ഞാനൊരിക്കല്‍ സി എം ആര്‍ വെബില്‍ പോസ്ടിയിരുന്നു. ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കാത്ത അസീസ്‌ പലര്‍ക്കും പാഠപുരുഷന്‍ ആവേണ്ടതാണ് .

Monday, September 12, 2011

അമേരിക്കന്‍ സാമ്രാജ്യത്വവും പൊതുമണ്ഡലവും.

കോഴിക്കോട്: ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് വഴി മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ നിലപാടുകള്‍ തിരുത്താനാവൂവെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘കേരളീയ പൊതുമണ്ഡലവും അമേരിക്കന്‍ സാമ്രാജ്യത്വവും’ എന്ന പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കക്ക് കീഴ്പ്പെടാതെയും അവരുടെ സഹകരണമില്ലാതെയും വികസനം വരില്ല എന്ന മിഥ്യാധാരണ മാറ്റിവെച്ച് സ്വന്തംകാലില്‍നിന്ന് കാര്യങ്ങള്‍പറയാന്‍ രാജ്യത്തെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കാവണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
( ചേന്ന്നമങ്ങല്ലൂര്‍ സ്വദേശി ഓ .അബ്ദുറഹിമാന്‍ സാഹിബ് ഈയിടെ മാധ്യമങ്ങള്‍ വഴി സാമ്രാജ്യത്വ ഭീകരത പൊതുസമൂഹത്തിന്റെ മുപില്‍ തുറന്നു കാടുന്നതില്‍ മികച്ചു നില്‍ക്കുന്നു എന്ന് പറയാന്‍ സി എം ആര്‍ വാര്‍ത്താ പത്രിക അഭിമാനം കൊള്ളുന്നു. ) . ബരാക് ഒബാമക്ക് അമേരിക്ക ഇസ്ലാമിനെ അല്ല ഭീകരതെയെയാണ് എതിര്‍ക്കുന്നത് എന്ന് പറയേണ്ട അവസ്ഥയില്‍ എത്തിയത് എന്ത് കൊണ്ടാണ് ??) . മീഡിയകളുടെ വിശ്യാസ്യത നഷ്ട്ടപെടുതുന്നതില്‍ അമേരിക്കന്‍ സാമ്ബ്രാജ്യത്വം വലിയ പങ്കു വഹിക്കുന്നുട്. നാം കാണുന്നതും കേള്‍ക്കുന്നതും അല്ല സത്യം , എല്ലാ സത്യങ്ങളും ഒരു പുകമറയില്‍ പിടിച്ചു നിര്‍ത്തുകയാണ് ലോകം .

സുഖം പ്രാപിക്കുന്നു.

സി എം ആര്‍ :

നമ്പുതോടിക കൊയസ്സെന്‍ മാസ്റെര്‍ മകന്‍ ഇര്ഫാന്റെ ഭാര്യ അബൂ ദാബി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നതായി വിവരം ലഭിച്ചു. ഒരു മാസത്തോളമായി അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അവര്‍ ഇപ്പോള്‍ ബന്ധുക്കളുമായി സംസാരിച്ചു തുടങ്ങി. വെന്റിലെട്ടരില്‍ നിന്നും ഐ സിയുവിലെക്കും ഇപ്പോള്‍ വാടിലേക്കും മാറ്റിയിരിക്കുന്നു. മരുന്നിന്റെ പ്രതിപ്രവര്തന്മാണ് ഇത്തരം ഒരവസ്ഥയില്‍ അവരെ എത്തിച്ചതെന്നു കരുതുന്നു. പരിശുദ്ധ റമസാന്‍ മാസത്തില്‍ നാടു മുഴുവന്‍ അവരുടെ രോഗ ശാന്തിക്ക് വേണ്ടി പ്രാര്തിച്ചിരുന്നു.
നാട്ടില്‍ ഇപ്പോഴും കാല്‍ മുട്ടുവേദന കൊണ്ട് വളരെയധികം പേര്‍ കഷ്ട്ടപെടുന്നു. ഒരു പ്രായം കഴിയുമ്പോള്‍ ഇത് പലരിലും കണ്ട് വരുന്നു. ശരിയായ ഭക്ഷണ ക്രമവും വ്യായാമവും ഇല്ലാത്തതും ഒരു കാരണമാവാം . തട്ടാരതോടി അബ്ദുല്‍ സലാമിന്റെ ഭാര്യ സക്കീന മഞ്ചേരി ആശുപത്രിയില്‍ കാല്‍ മുട്ട് ചിരട്ട മാറ്റിവെക്കല്‍ ശസ്ത്ര ക്രിയക്ക് പ്രവേശിപ്പിച്ചു. ശസ്ത്ര കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്നു.

വീട് കൂടല്‍, മംഗല്യം .

വീട് കൂടല്‍ : പാണക്കൊട്ടില്‍ മയക്കാന്‍ മകന്‍ റിയാസ് ( ബാബു ) പുതുതായി പണി തീര്‍ത്ത വീട്ടില്‍ കുടിയിരുന്നു. ഇന്നെലെ തരവാട്ടിനടുത്ത പുതിയ വീട്ടില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നൊരുക്കി. ഗ്രഹ്പ്രവേശ കര്‍മം നിര്‍വഹിച്ചു. ( പാല്‍ കാച്ചല്‍ ) . ഇനിയും ധാരാളം വീടുകള്‍ പണി പൂര്തിയായികൊണ്ടിരിക്കുന്നു. കൂടാരം പുതിയ കൂട് തേടുന്നു. മിക്കവാറും മിനി പഞാബിലേക്ക് ചെക്കാരാന് സാധ്യത. താഹിര്‍ മാസ്റ്റര്‍ താമസിച്ചു കൊണ്ടിരുന്ന വീട് മുക്കത്തെ കുഞാലെനു വിട്ടു. പുഴയോരത്ത് ( പയ്യനാട് ) പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. ഫയ്സുല്‍ ഹക്ക് പൊറ്റസ്സെര്യില് ആണ് ഇപ്പോള്‍ താമസം .

മംഗല്യം : അബൂടി ( മൂണ്‍ ലാന്റ് ) മകളുടെ വിവാഹം ഇന്നലെയായിരുന്നു. മുക്കത്ത് കച്ചവടം ഉണ്ടായിരുന്ന മാവൂര്കാരന്‍ അബൂട്ടി . ഒരു ടെലി ഫിലിമിലും തല കാണിച്ചിട്ടുള്ള സഹ്രിടയനാണ് അബൂട്ടി.

Friday, September 9, 2011

എല്ലാവരും യാത്രയിലാണ്.

റമളാന്‍ , ഓണം അവധികള്‍ അവസാനിക്കാനിരിക്കെ എല്ലാവരും വിനോദ യാത്രകളിലാണ്. ഓരോ വര്ഷം കഴിന്തോരും ഈ യാത്ര സംഘം കൂടി കൊണ്ടിരിക്കുകയാണ് . നാട്ടില്‍ ബുദ്ധിമുട്ടും ദാരിദ്യവും ഇല്ലാഞ്ഞിട്ടല്ല. അതൊരു രീതി യായി മാറികൊണ്ടിരിക്ക്ന്നു. എങ്ങോട്ടെങ്കിലും ഒന്ന് പോകണം. ഒരു ടാക്സി വാഹനവും വിളിച്ചാല്‍ കിട്ടില്ല . എല്ലാം പുറത്തു ഓടികൊണ്ടിരിക്കുകയാണ്. അടുത്ത പ്രദേശങ്ങളിലും നല്ല ആള്‍ തിരക്കാണ്. കക്കാടന്‍ പോയില് പോലെയുള്ള സ്ഥലങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. നല്ല വിനോദ സഞ്ചാര സാദ്യത ഉള്ള മനോഹരമായ സ്ഥലമാണ് കക്കാടന്‍ പോയില് . തുഷാര ഗിരിയും അഭിവിര്ധി പെട്ടുകൊണ്ടിരിക്കുകയാണ്, വിനോദം വഴി വിട്ടു പോകുമ്പോള്‍ ഇത്തരം പ്രദേശങ്ങള്‍ പലര്‍ക്കും പേടി സ്വപ്നമാണ് . പ്രത്യേകിച്ചും ഇളം തലമുറയുടെ കാര്യത്തില്‍ . കൊച്ചു കുട്ടികള്‍ എളുപ്പത്തില്‍ വഴി തെറ്റാനുള്ള സാധ്യത രക്ഷിതാക്കള്‍ മുന്‍കൂട്ടി കാണണം . അതിനാല്‍ കുടുമ്പങ്ങള്‍ തന്നെ ഇത്തരം വിനോദ യാത്രകള്‍ക്ക് വഴിയോരുക്കണം . കഴിഞ്ഞ റമളാന്‍ മാസത്തില്‍ നേടിയെടുത്ത ആത്മീയ വിശുദ്ധി ഒറ്റ ദിവസം കൊണ്ട് കളഞ്ഞു കുളിക്കരുത്. ആഘോഷങ്ങള്‍ മതി മറനാടനുല്ലതല്ല.

Wednesday, September 7, 2011

വിവാഹം

സി എം ആര്‍ :

കുങ്ങഞ്ചേരി അബ്ദുസ്സലാം മകള്‍ ഇന്ന് വിവാഹിതയാകുന്നു. കൂള്‍ ബാര്‍ ഉടമ ( ഹോട്ട് ആന്‍ഡ്‌ കൂള്‍ ) സലാമുട്ടിയുടെ മൂന്നാമത്തെ മകളാണ് ഇന്നത്തെ മംഗള സാക്ഷി . ഇനി ഒരു പെണ്‍കുട്ടി കൂടിയുണ്ട് സലാമിന്.
വെസ്റ്റ്‌ ചെന്നമാങ്ങള്ളൂരിലെ തിരുവാലൂര്‍ അബുവിന്റെ മകന്‍ ഇന്ന് വിവാഹ കര്‍മത്തില്‍ . അബൂബക്കര്‍ ഏറെ ക്കാലം ഖത്തറില്‍ ജോലി ചെയ്തു വരികയായിരു ന്നു. ഇപ്പോള്‍ മുക്കം ബസ്‌ സ്ടാണ്ടില്‍ സ്റെഷനരി കട നടത്തുന്നു. വാറ്റ് ഉണ്നിമോയി കാക്കയുടെ സഹോധരനാണ് അബൂ. വിവാഹിതനാവുന്ന മകനും കടയില്‍ ബുസിനസ്സില്‍ എര്പെട്ടിരിക്ക് ന്നു.
ഇന്നലെ തിരുവമ്പാടി കെ റ്റി ബഷീറിന്റെ ഇരട്ട മക്കള്‍ വിവാഹിധരായി. ഒരു മകന്‍ നമ്മുടെ ഹൈസ്കൂള്‍ ഹെഡ് മാസ്റര്‍ ഹകീമിന്റെ മകളെ വെള്‍ക്കുകയായിരുന്നു.
റമദാന്‍ കഴിഞ്ഞതോടെ വിവാഹ ഘോഷ യാത്ര തന്നെ. ബിരിയാണിയും നെയ്ച്ചോറും പോത്തിറച്ചിയും തട്ടി മാറ്റി എന്നാ കൊളസ്ടോള്‍ കൂടി വീഴുകയെന്നറിയില്ല. വെജും പറ്റും. കല്യാണങ്ങള്‍ എല്ലാം കേമം . സ്വര്‍ണ വില മേലോട്ട് തന്നെ .

Sunday, September 4, 2011

കലാ സാഹിത്യം : പുത്തന്‍ ഉണര്‍വുകള്‍

സി എം ആര്‍ :

ആയിരത്തി തൊള്ളായിരത്തി എഴുപതുകളെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള കലാ സാഹിത്യ പ്രവര്‍ത്തനങ്ങളാണ് നാട്ടിലും പരിസരങ്ങളിലും നടന്നു കൊണ്ടിരിക്ക്ന്നത്. ഒരു കാലത്ത് സംഗീത നാടക രംഗത്ത് അറിയപെട്ടിരുന്ന ഹുസ്സന്‍ മാസ്റര്‍ കൊടിയത്തൂരിനെ അനുസ്മരിച്ചു കൊണ്ട് മുക്കത്തെ വ്യാപാര ഭവനില്‍ ഗംഭീരമായ ഒരു പരിപാടി നടന്നു. എം എന്‍ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി . ഒരു പാട് പഴയ കല അനുഭവങ്ങള്‍ പങ്കിട്ടു . ഹുസ്സന്‍ മാസ്റര്‍ കൃതികള്‍ പരതി കുറെ കഷ്ടപെടെണ്ടി വന്നതായി സംഘാടകന്‍ നാസര്‍ കൊളായി പറഞ്ഞു. അദ്ധേഹത്തിന്റെ മകന്‍ പാടിയ പാട്ടുകള്‍ സദസ്സിനെ കോരിത്തരിപ്പിച്ചു. അദ്ധേഹത്തിന്റെ മകനും സഹോദരി നമ്മുടെ മെമ്പറുമായ ഫാത്തിമയും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചത് വികാര തീവ്രമാകി.
ഒരാഴ്ചാ മുമ്പാണ് ഇവിടെ വെച്ച് നമ്മുടെ നാടുകാരന്‍ ബന്ന ചെന്നമാങ്ങല്ലൂരിന്റെ ഹോം സിനിമ കണ്ടത് . അവിടെയും നല്ല സദസ്സായിരുന്നു. ബന്നയാണ് സംവിധാനം നിര്‍വഹിച്ചത്. ജബ്ബാര്‍ കെ വി വില്ലനായി തിളങ്ങി . നല്ല അഭിനയ പാടവം ഉള്ള വ്യക്തിയാണ് ജബ്ബാര്‍ എന്ന് തോന്നി. അതോടൊപ്പം കുറച്ചു കൂടെ ഗൌരവത്തില്‍ ഒരു സിനിമ( ഊമക്കുയില്‍ പാടുന്നു ) കെ വി സിദ്ധീക്ക് പുറത്തിറക്കുന്നു. തീര്‍ച്ചയായും മലയാള സിനിമക്ക് ഈ നാടിന്‍റെ സംഭാവനകള്‍ ഭാവിയില്‍ ഉറപ്പിക്കാന്‍ . ഇവര്‍ക്ക് പ്രോത്സാഹനം നല്‍കുക .

ഓണ സദ്യ ഒരുങ്ങുന്നു .

സിഎം ആര്‍ : ചിങ്ങം ചിണുങ്ങി ചിനുങ്ങി പെയ്തൊഴിയാന്‍ ഭാവമില്ലാത്ത പോലെ. ചിങ്ങം കരുതാല്‍ ഓണം വെളുക്കുമെന്നാനല്ലോ പഴമൊഴി. പഴമൊഴിയില്‍ പതിരില്ല , എങ്കിലും ഈ ഗ്രാമത്തിലെ ഓണം ആഘോഷത്തില്‍ അല്പം പതിരുണ്ട് . നാട്ടിലെ ഹൈന്ദവ സുഹൃത്തുക്കള്‍ ഒന്നിച്ചു ചേര്‍ന്ന് വിപുല മായ സദ്യാ വട്ടങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇന്ന് സപ്തംബര്‍ അഞ്ചു , തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ രണ്ടു വരെ സ്കൂള്‍ ഗ്രൗണ്ടില്‍ ഈദു ഗാഹ് മൈദാനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വമ്പന്‍ ഉരുളിയിളില്‍ പായസതിനുള്ള തയരാടുപ്പുകള്‍ ആയി കഴിഞ്ഞു. ജയശീലന്‍, വേലായുധന്‍ മാസ്റര്‍, സുനില്‍ , വത്സന്‍ , അങ്ങനെ എല്ലാവരും മുണ്ട് മാറി ഇറങ്ങികഴ്ഴിഞ്ഞു . ഒത്തായമംഗലം ഈദു ഗഹിന്റെ പകുതി പന്തലില്‍ പെരുന്നാള്‍ ആഘോഷത്തിനു ശേഷം പൂക്കളവും , നിലവിളക്കും കത്തിച്ചു വെച്ച് കാത്തിരിക്കുന്നു. OOOOOOO


Saturday, September 3, 2011

ചിങ്ങം മഴ ധാര മുറിയാതെ ....

സി എം ആര്‍ : ഗ്രാമത്തിലെങ്ങും ചിങ്ങ മാസത്തിലെ മഴ തുടരുന്നു. തുള്ളിമുറിയാതെ പെയ്യുന്ന മഴയില്‍ പെരുന്നാള്‍ ആഘോഷം പോലും പൊലിമ നഷ്ടപെട്ടു . കൃഷിക്കാര്‍ ആകെ പരിഭ്രമാതിലാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത കാലാവസ്ഥ , ചൂളിപിടിച്ചു വീട്ടില്‍ തന്നെ കഴിയാന്‍ ഇഷ്ടപെടുകയാണ് പലരും . കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ദുരന്തങ്ങള്‍ നേരെത്തെ തന്നെ അനുഭവവേദ്യമാക്കയാണ് . പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ എന്നിട്ടും നാം ഒട്ടും പിറകോട്ടു പോകുന്നുമില്ല. ചുഴലി കാറ്റും പേമാരിയും ഇനി നമ്മുടെ വാര്‍ത്ത മാദ്യമാങ്ങളിലെ ചൂടുള്ള തുടര്‍ വാര്‍ത്തയാവാന്‍ കാലം കൂടുതല്‍ കാത്തിരിക്കേണ്ടതില്ല.

ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകള്‍

ഒരു ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകള്‍ വായിക്കാനും എഴുതാനും ഒരിടം .
സമൂഹത്തിന്റെ ഭാഗമായി സമൂഹതോടൊപ്പം ജീവിക്കുക.
പ്രവാസത്തിന്റെ ഹൃദയ നൊമ്പരങ്ങള്‍ പങ്കുവെക്കുക.
സഹകരം പ്രതീക്ഷിക്കുന്നു.

നജീബ് ചെന്നമാങ്ങല്ലൂര്‍