Saturday, September 3, 2011

ചിങ്ങം മഴ ധാര മുറിയാതെ ....

സി എം ആര്‍ : ഗ്രാമത്തിലെങ്ങും ചിങ്ങ മാസത്തിലെ മഴ തുടരുന്നു. തുള്ളിമുറിയാതെ പെയ്യുന്ന മഴയില്‍ പെരുന്നാള്‍ ആഘോഷം പോലും പൊലിമ നഷ്ടപെട്ടു . കൃഷിക്കാര്‍ ആകെ പരിഭ്രമാതിലാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത കാലാവസ്ഥ , ചൂളിപിടിച്ചു വീട്ടില്‍ തന്നെ കഴിയാന്‍ ഇഷ്ടപെടുകയാണ് പലരും . കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ദുരന്തങ്ങള്‍ നേരെത്തെ തന്നെ അനുഭവവേദ്യമാക്കയാണ് . പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ എന്നിട്ടും നാം ഒട്ടും പിറകോട്ടു പോകുന്നുമില്ല. ചുഴലി കാറ്റും പേമാരിയും ഇനി നമ്മുടെ വാര്‍ത്ത മാദ്യമാങ്ങളിലെ ചൂടുള്ള തുടര്‍ വാര്‍ത്തയാവാന്‍ കാലം കൂടുതല്‍ കാത്തിരിക്കേണ്ടതില്ല.

1 comment:

  1. പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ എന്നിട്ടും നാം ഒട്ടും പിറകോട്ടു പോകുന്നുമില്ല. ഈ കാര്യത്തിലും പ്രവാസികളുടെ സഹകരം പ്രതീക്ഷിക്കുന്നു. എന്ന് പറയേണ്ടി വരും.............

    ReplyDelete